തിരുവനന്തപുരം: വെസ്റ്റ് ആഫ്രിക്കയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുടെ ഹോണറേറി ഡോക്ടറേറ്റ് മന്നാനിയാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ നൂറുൽ ഉലമാ .കെ .പി . അബൂബക്കർ ഹസ്‌റത്തിനു ലഭിച്ചു . കേരളത്തിലെ ആദ്യ ഫൈസി ബിരുദധാരികളിൽ ജീവിച്ചിരിക്കുന്ന മഹാൻ .ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് മന്നാനി ബിരുദധാരികളുടെ ഗുരുവും സൂഫിയും പണ്ഡിതനുമാണ് മൗലാനാ കെ.പി.അബൂബക്കർ ഹസ്റത്ത്.
എറണാകുളം ജില്ലയിലെ കാക്കനാട് പടമുഗൾ പ്രദേശത്ത് പ്രശസ്തമായ കിഴക്കേക്കര കുടുംബത്തിൽ മജീദ് ഹാജി-ആയിശ ദമ്പതികളുടെ മകനായി 1937 ലാണ് മൗലാനാ കെ.പി. ജനിച്ചത്. പ്രാഥമിക പഠനശേഷം പടമുഗൾ മഹല്ല് ജുമാ മസ്ജിദിൽ ദർസ് നടത്തിയിരുന്ന പ്രമുഖ പണ്ഡിതൻ കോക്കൂർ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ദർസിൽ ചേർന്നു അഞ്ച് വർഷം അവിടെ പഠനം നടത്തി ശേഷം പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ മൗലാനാ കോട്ടുമല ഉസ്താദിന്റെ ദർസിൽ ചേർന്നു വർഷങ്ങളോളം പഠിച്ചു.
സമസ്തയുടെ നേതൃത്വത്തിൽ പട്ടിക്കാട് ജാമിഅ നൂരിയ്യക്ക് തുടക്കം കുറിച്ചപ്പോൾ മർഹും കോട്ടുമല ഉസ്താദിന് കോളേജിലേക്ക് പ്രഥമ ഉസ്താദായിക്ഷണം ലഭിച്ചു .അങ്ങിനെ ഉസ്താദിന്റെ കൂടെ കെ.പി യും പട്ടിക്കാട് ആദ്യ ബാച്ചിൽ പ്രവേശനം നേടി . കോട്ടുമല ഉസ്താദിന്റെ കൂടെ പതിനഞ്ച് വിദ്യാർത്ഥികളും മർഹും താഴക്കോട് കുഞ്ഞലവി മുസ്ലിയാരുടെ കൂടെ പതിനഞ്ച് പേരും അങ്ങിനെ 30 പേരാണ് പട്ടിക്കാട് ജാമിഅ യിൽ പ്രവേശനം നേടിയവർ.
കോട്ടുമല ഉസ്താദിന് പുറമെ ശംസുൽ ഉലമ ഇ.കെ.ഉസ്താദും താഴക്കോട് കുഞ്ഞലവി ഉസ്താദും പട്ടിക്കാട് ജാമിഅയിൽ കെ.പി യുടെ ഉസ്താദുമാരയിരുന്നു .ജാമിഅയിൽ നിന്ന് പുറത്തിറങ്ങിയ ഫൈസിമാരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റം സീനിയറായ പണ്ഡിതൻ മൗലാനാ കെ.പി അബൂബക്കർ ഹസ്റത്താണ് സമസ്ത മുൻ അദ്ധ്യക്ഷൻ കുമരംപുത്തുർ ഉസ്താദ് പട്ടിക്കാട് കോളേജിൽ തന്റെ പ്രധാന സഹപാഠിയായിരുന്നു. പട്ടിക്കാട് കോളേജിൽ നിന്ന് പ്രഥമ ഫൈസിയായി പുറത്തിറങ്ങിയ ശേഷം ഒ.ബി തഖ്‌യുദ്ധീൻ ഫരീദുദ്ദീൻ ഉസ്താദിന്റെ നിർദ്ദേശപ്രകാരം തേവലക്കരയിൽ മുദരിസായി പതിനെട്ട് വർഷം അവിടെ സേവനം ചെയ്തു പിന്നീട് കൊല്ലം ജില്ലയിലെ മുട്ടക്കാവിലാണ് ദർസ് നടത്തിയത് അവിടെ നിന്ന് വിവാഹം ചെയ്ത് പിന്നീട് അവിടെ സ്ഥിരതാമസമാക്കി . ശേഷം പള്ളിമുക്ക് മഹല്ലിൽ വർഷങ്ങളോളം ദർസ് നടത്തിക്കൊണ്ടിരിക്കേ പ്രശസ്തമായ മാന്നാനിയ്യയിൽ സേവനത്തിനായി ഭാരവാഹികൾ ബന്ധപ്പെട്ടു .. അവരുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു .
മന്നാനിയ്യയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന സമയം തന്റെ പ്രധാന ശിഷ്യനും പണ്ഡിതനും പ്രഭാഷകനും രാഷ്ട്രീയ നേതാവുമായി മാറിയ അബ്ദുനാസർ മഅ്ദനിയുടെ ക്ഷണപ്രകാരം അൻവാർശേരിയിൽ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ അഞ്ച് വർഷം സേവനം ചെയ്തു വീണ്ടും മന്നാനിയ്യ അറബി കോളേജിലേക്ക് തന്നെ സേവനം മാറ്റി പ്രായാധിക്യത്തിലും ഇപ്പോഴും അവിടെ സേവനം തുടർന്ന് കൊണ്ടിരിക്കുന്നു . മർഹൂം പുതിയാപ്പിള അബ്ദുറഹിമാൻ മുസ്ലിയാർ,ഖുത്ബി മുഹമ്മദ് മുസ്ലിയാർ,സയ്യിദ് അബ്ദു റഹിമാൻ ഇമ്പിച്ചി കോയ തങ്ങൾ അസ്ഹരി,വടുതല മൂസ മൗലാനാ ഒ.ബി.തഖ്‌യുദ്ധീൻ ഫരീദുദ്ധീമുസ്ലിയാർ തുടങ്ങിയ മഹത്തുക്കളുമായി വലിയ ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു.
അബ്ദുന്നാസർ മദനി ,നവാസ് മന്നാനി പനവൂർ, മാഹീൻ മന്നാനി ,സഈദ് മുസ്ലിയാർ തുടങ്ങി ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുള്ള മൗലാനാ കെ.പി. തികഞ്ഞ സൂഫിയും പ്രോജ്വല പണ്ഡിതനുമാണ്. ഇദ്ദേഹത്തിന്റെ മികവുറ്റ അദ്യാപന ജീവിതവും, പാണ്ഡിത്യവും കണക്കിലെടുത്താണ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ ( എൻ.എച് .ആർ .എഫ് ) എന്ന മനുഷ്യാവകാശ സംഘടനയുടെ ഫൗണ്ടറും, ചെയർമാനുമായ ശ്രീ: ഷഫീഖ് ഷാഹുൽ ഹമീദ് ടി യൂണിവേഴ്സിറ്റിയിൽ നാമനിർദ്ദേശം ചെയ്‌തതും, ഈ ഒരു അംഗീകാരം ലഭിക്കുകയും ചെയ്‌തത്.
മഹാനവറുകൾക്ക് അള്ളാഹു ദീർഘായുസും ആഫിയത്തും പ്രധാനം ചെയ്യട്ടെ.. ആമീൻ
