എടത്വ: സഹപാഠിക്ക് തല ചായ്ക്കു വാൻ ‘സ്നേഹക്കൂട് ‘ഒരുക്കുന്നതിന് പങ്കാളികളാകാൻ ആണ് എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർ അമൽ ബിനുവിൻ്റെ നേതൃത്വത്തിൽ മെൽവിൻ തോമസ്, ആയുഷ് ആൻറണി, ടൈറ്റസ് ടോം വർഗ്ഗീസ്, വിഷ്ണു രമേശ്, റോഷൻ എം.തോമസ്, അഖിൽ സി.എസ് എന്നിവർ എത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് അംഗമായ അജിത്ത് കുമാർ പിഷാരത്ത് ഇവരെ സഹായിക്കാൻ ചേർന്നപ്പോൾ ഏറെ കർമ്മ സേനാംഗങ്ങൾക്ക് ഏറെ ആവേശം.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ശ്രമദാനം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.
13 വർഷം മുമ്പ് അച്ചൻ നഷ്ടപ്പെട്ട സഹപാഠി താമസിച്ചിരുന്ന വീട് ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിൽ ആയിരുന്നു.മേൽക്കൂര ചില ദിവസങ്ങൾക്ക് മുമ്പ് ദ്രവിച്ച് താഴെ വീണു.സുമനസ്സുകളുടെ സഹകരണത്തോടെ സൗഹൃദ വേദി ഇവർക്ക് അടച്ചുറപ്പ്ഉ ള്ളതും വാസയോഗ്യവുമായ വീടിൻ്റെ നിർമ്മാണം തുടങ്ങി കഴിഞ്ഞു. ഈ വാർത്ത വായിച്ചറിഞ്ഞ പ്രിൻസിപ്പാൾ മാത്തുക്കുട്ടി വർഗ്ഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈനി മൈക്കിൾ എന്നിവർ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയുമായി സംസാരിച്ച് പുനർനിർമ്മാണ പ്രവർത്തനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു. അടിത്തറ നിർമ്മാണം പൂർത്തിയായപ്പോൾ അത് നിറയ്ക്കുന്നതിനുള്ള ഗ്രാവൽ വാഗ്ദാനം ചെയ്തത് കോൺട്രാക്റ്ററായ തലവടി വാതപള്ളിൽ കൊച്ചുമോൻ ആണ്.കോൺട്രാക്റ്റർ കുന്നേൽ ജോയി പ്രതിഫലേച്ഛ കൂടാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
വാർത്ത: ഷഫീഖ് ഷാഹുൽ ഹമീദ്