എറണാകുളം: അച്ഛന്റെയും അമ്മയുടേയും കോവിഡ് ഫലം പോസിറ്റീവായതിനെ തുടർന്ന് കേവലം 6 മാസം പ്രായമുള്ള ചോരക്കുഞ്ഞിനെ പരിചരിക്കുവാൻ ആരും തയ്യാറാവാതെ വന്നപ്പോൾ, ഞാൻ നോക്കി കോള്ളാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന ഡോ. മേരി അനിത. 1മാസത്തോളം ക്വാറന്റെയ്നിൽ രക്തബന്ധം പോലുമില്ലാത്ത ആ കുട്ടിയെ പരിചരിച്ച് തിരികെ അതിന്റെ മാതാപിതാക്കളെ ഏൽപ്പിക്കുമ്പോൾ വിതുമ്പുകയായിരുന്നു.
സ്വന്തം കുടുബത്തിൽ നിന്ന് മാറി നിന്ന് 1 മാസത്തോളം ഊണിലും ഉറക്കത്തിലും ആ കുഞ്ഞിനെ മാത്രം പരിചരിക്കുക എന്നത് ഈ കാലത്ത് നമുക്ക് ചിന്തിക്കാവുന്നതാണ് എത്രയേറെ പ്രയാസപ്പെട്ടിട്ടുണ്ടാവും. കുട്ടികളെ ഡെ കെയറിലും മറ്റും സ്വകര്യാർത്ഥം കൊണ്ട് വിടുന്ന രക്ഷകർത്താക്കൾ ഉള്ള ഈ നാട്ടിൽ .. യാതൊരു പ്രതിഫലവും പറ്റാതെ ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ ഈ കുഞ്ഞിനെ പരിചരിക്കുവാൻ തയ്യാറായി മുന്നോട്ട് വന്ന ആ അമ്മ മനസ്സിന് നാഷണൽ ഹ്യൂമൻ റൈ റ്റ്‌സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ ( എൻ .എച് .ആർ .എഫ് ) എന്ന മനുഷ്യാവകാശ സംഘടനയുടെ ആദരം.
ഡിസ്ട്രിക്ട് ചെയർമാൻ നിഷാദ്, സെക്രട്ടറി ജൗഹർ ജമാൽ, എക്സിക്യൂട്ടീവ് ചെയർമാൻ ബൈജു, എക്സിക്യൂട്ടീവ് മെമ്പർ അനസ് കൊച്ചങ്ങാടി, നാസർ ചെമ്പറക്കി എന്നിവർ പങ്കെടുത്തു .
വാർത്ത : ഷഫീഖ് ഷാഹുൽ ഹമീദ്