ഡോ. എ പി ജെ അബ്ദുൽ കലാമിന്റെ ജീവിതവും ചരിത്രവും പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണം. എൻ .എച്.ആർ .എഫ് ചെയർമാൻ.കൊല്ലം: മുൻ രാഷ്ട്രപതി ഡോക്ടർ . എ പി ജെ അബ്ദുൽ കലാം രാഷ്ട്രത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതവും ജീവിത ശൈലിയും പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (എൻ .എച്.ആർ .എഫ്) ന്റ്റെ ദേശീയ ചെയർമാൻ ഷഫീഖ് ഷാഹുൽ ഹമീദ് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രെസിഡൻ റ്റിനും , പ്രധാന മന്ത്രിക്കും നിവേദനം നൽകി.
