കേരളം!! കഴിഞ്ഞ ദിവസങ്ങളിൽ എക്സ്സൈസ് റേഞ്ച് പാർട്ടി നടത്തിയ ഓപ്പറേഷനിലാണ് കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി സ്കൂട്ടറിൽ കടത്തി കൊണ്ട് വരുന്നതിനിടയിൽ കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തത്
രണ്ടു ദിവസം മുൻപ് കന്യാകുമാരി എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന മൈനാഗപ്പള്ളി സ്വദേശികളായ ഏതാനും വിദ്യാർത്ഥികളെ തൊടിയൂർ ക്യാരടി ജംഗ്ഷനിൽ പഞ്ചായത്ത് വക പണി പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതിനിടയിൽ കരുനാഗപ്പള്ളി എക്സ്സൈസ് ഷാഡോ ടീമിന്റെ പിടിയിൽ പെടുകയും തുടർന്ന് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ ആണ് ഷെബിനെ മാമിമുക്കിൽ വച്ച് പിടികൂടിയത്
ഷെബിന് മയക്കു ഗുളികകൾ കന്യാകുമാരിയിൽ നിന്ന് എത്തിച്ചു നൽകിയത് സുഹൃത്തും ബന്ധുവും കൂടിയായ കല്ലേലിഭാഗം സ്വദേശി ആയ അശിൻ ഷാജി യാണെന്ന് ഷെബിൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.. അത് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തി പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യുന്നതായിരിക്കും. അശിൻ ഷാജിയെ ഒരു വർഷം മുൻപ് സംശയാസ്പദമായു എക്സ്സൈസ് റേഞ്ച് പാർട്ടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.
കരുനാഗപ്പള്ളി താലൂക്കിലെ യുവാക്കൾകിടയിൽ സൈക്കോട്രോപ്പിക്കൽ സബ്സ്റ്റൻസ് വിഭാഗത്തിൽപെട്ട സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം അടുത്തകാലത്തായി വർധിച്ചുവരുന്നതായി കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് പാർട്ടിക്ക് വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ ഒപ്പേറഷനിലാണ് മൈനാഗപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികൾ കസ്റ്റഡിയിലായതു.
ഷെബിനെ കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്ട്രേറ്റ് രേഖ ലോറൈൻ റിമാൻഡ് ചെയ്തു.കഞ്ചാവും സിന്തറ്റിക് ഡ്രഗ്കളും വൻതോതിൽ കച്ചവടം നടത്തുന്ന മാഫിയകളും കൂട്ടാളികളും അറസ്റ്റും റെയ്ഡും ഭയന്ന് മുൻകൂർ വ്യാജ പരാതികൾ നൽകി റെയ്ഡും അറസ്റ്റും ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് എക്സ്സൈസ് റേഞ്ച് പാർട്ടി കൂടുതൽ കരുത്തോടെ മയക്കു മരുന്ന് മാഫിയക്കെതിരെ നീങ്ങുന്നത്. ഓണത്തിന് മുന്നോടിയായി കൂടുതൽ റെയ്ഡും പരിശോധനയും നടത്തുന്നതിനായി ഷാഡോ എക്സ്സൈസ് ഉദ്യോഗസ്ഥരെ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
ക്സ്സൈസ് സംഘത്തിൽ റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിനൊപ്പം po സുരേഷ് കുമാർ ഷാഡോ ഉദ്യോഗസ്ഥരായ വിജു, ശ്യാം കുമാർ, സജീവ്കുമാർ, ജിനു തങ്കച്ചൻ, WCEO മാരായ ശ്രീമോൾ, ഷിബി എന്നിവർ പങ്കെടുത്തു.
സ്പിരിറ്റ്, കഞ്ചാവ്, വ്യാജ മദ്യം, മയക്കു മരുന്ന് എന്നിവയുടെ വിപണനം, വിതരണം, സംഭരണം ശ്രദ്ധയിൽ പെട്ടാൽ 7012418206, 9400069456 എന്നീ നമ്പറുകളിൽ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരം രഹസ്യത്തിൽ സൂക്ഷിക്കും.
റിപ്പോർട്ട് : ഷഫീഖ് ഷാഹുൽ ഹമീദ്
ഫൗണ്ടർ - ചെയർമാൻ
നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (എൻ .എച് .ആർ .എഫ് )